X

കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരം 780 കോടി; കൂടുതല്‍ മഹാരാഷ്ട്രയ്ക്ക്

ന്യൂഡല്‍ഹി- സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം കൊടുത്തു തീര്‍ക്കുന്നതില്‍ കേരളത്തിന് ലഭിക്കുന്നത് 780 കോടി രൂപ. ജിഎസ്ടി നഷ്ടപരിഹാരം കൊടുത്തു തീര്‍ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യപിച്ചിരുന്നു. 49ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുക പൂര്‍ണമായും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഇതിനായി 16,978 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.

മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ കേന്ദ്രം നല്‍കാനുള്ളത്. 2,102 കോടി രൂപയാണ് നഷ്ടപരിഹാരം. തൊട്ടുപിന്നിലുള്ള കര്‍ണാടകയ്ക്ക് 1,934 കോടി രൂപയും ഉത്തര്‍പ്രദേശിന് 1,215 കോടി രൂപയുമാണ് ലഭിക്കുക. ഏറ്റവും കുറവ് തുക നല്‍കാനുള്ളത് പുതുച്ചേരിക്കാണ്. 73 കോടി രൂപ ലഭിക്കുക.

2017ലാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം 5 വര്‍ഷത്തേക്ക് കേന്ദ്രം നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഉല്‍പ്പന്നങ്ങളുടെ മേല്‍ ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നത്. ജൂണില്‍ ഇത് അവസാനിക്കുകയും ചെയ്തു.

webdesk13: