X

മെഡിക്കല്‍ കോളേജില്‍ സ്‌കാനിങ്ങിന് വന്‍ തിരക്ക്; കാത്തിരുന്ന രോഗി മരിച്ചു; കൗണ്ടറിലെ ചില്ല് തകര്‍ത്ത് ബന്ധു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിങ് സെന്ററില്‍ കാത്തിരിക്കുന്നതിനിടയില്‍ രോഗി മരിച്ചു. കോഴിക്കോട് കുന്നത്തറ വടക്കേ തുളുമ്പത്ത് വീട്ടില്‍ ജാനകി അമ്മ (83) ആണ് മരിച്ചത്. സ്‌കാനിങ് സെന്ററില്‍ ഉണ്ടായ തിരക്കിനെത്തുടര്‍ന്ന് രോഗി ഏറെനേരമായി കാത്തിരിക്കുകയായിരുന്നു.

അവശയായ രോഗിയെ പെട്ടന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിച്ചു. രോഗി മരിച്ചതോടെ ബന്ധു സ്‌കാനിങ് കേന്ദ്രം കൗണ്ടറിലെ ഗഌസ് അടിച്ചുതകര്‍ത്തു. ബന്ധുക്കള്‍ പരാതിയില്ലെന്ന് അറിയിച്ചെങ്കിലും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

web desk 3: