X

വിഴിഞ്ഞത്തെ കേന്ദ്രസേന: സ്വയം പരിഹാസ്യരായി ഇടതുമുന്നണിയും

കെ.പി ജലീല്‍

വിഴിഞ്ഞം തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കാന്‍ കേന്ദ്രസേനയെ വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും ഇറച്ചുനില്‍ക്കുമ്പോള്‍ ആളുകളെ പരിഹസിച്ചും സ്വയം പരിഹാസ്യരായും ഇടതുമുന്നണിയും സര്‍ക്കാരും. കേന്ദ്രസേനയെ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കോടതിയില്‍ ഹര്‍ജി നല്‍കിയത് കേരളസര്‍ക്കാരിന്റെ കഴിവുകേടിന് തെളിവായി. എന്നാല്‍ കേന്ദ്രസേന ആവാമെന്ന നിലപാടാണ് കേരളസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് അദാനിഗ്രൂപ്പിന്റെ ആവശ്യത്തോടുളള അനുഭാവമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കോടതിയില്‍ സ്വീകരിച്ച ഈ നിലപാട് പുറത്തുപറയാന്‍ കഴിയാതെ കുഴങ്ങിയതോടെ രണ്ടാം ദിവസം തങ്ങളല്ല സേനയെ ആവശ്യപ്പെട്ടത് എന്ന മുടന്തന്‍ന്യായവുമായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്.
കേന്ദ്രസേനയെആവശ്യപ്പെട്ടിട്ടില്ലെന്നും കേരളപൊലീസിന് തുറമുഖം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്നുമാണ ്തുറമുഖവകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞത്. ലത്തീന്‍ സമുദായക്കാരനായ മന്ത്രി ആന്റണി രാജുവും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള അടവ ്മാത്രമായാണ് വിലയിരുത്തപ്പെടുന്നത്. കോടതിക്ക് പോലും ഇക്കാര്യത്തിലെ സര്‍ക്കാര്‍നിലപാട് അരോചകമായി തോന്നിയതിന് തെളിവാണ് ഇരുസര്‍ക്കാരുകളും ചേര്‍ന്ന് സേനയെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന വിധി.
യഥാര്‍ത്ഥത്തില്‍ തുറമുഖ നിര്‍മാണത്തിന്റെപേരില്‍ അന്യാധീനപ്പെടുന്ന സ്വന്തം ഭൂമിയും തൊഴിലും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ ് സമരക്കാര്‍ ഉയര്‍ത്തുന്നത്. ഇത് നടത്തുന്നത് പ്രധാനമായും ലത്തീന്‍സമുദായക്കാരായ മല്‍സ്യബന്ധനതൊഴിലാളികളാണ്. ഇവരെ അടിച്ചമര്‍ത്തിയാല്‍ വൈകാരികമായി പ്രശ്‌നം വഷളമാകുമെന്നതാണ ്‌സര്‍ക്കാരിനെയും പൊലീസിനെയും പിന്തിരിപ്പിക്കുന്നത്. അതുകൊണ്ട് അദാനിയുടെ ചുമലില്‍ചാര്‍ത്തി വിഷയം കേന്ദ്രത്തിന്റെ തലയിലിടാമെന്ന ഉദ്ദേശ്യമാണ് സി.പി.എമ്മിനുള്ളത്. ആദ്യം വിഷയത്തെ വര്‍ഗീയമായി ഇളക്കിവിട്ട സി.പി.എം പിന്നീട്‌സിംഗൂര്‍ മോഡലില്‍ വെടിവെപ്പുണ്ടായാല്‍ തങ്ങള്‍ക്ക് ക്ഷീണമുണ്ടാകുമെന്ന് ഭയന്ന് പിന്മാറുകയായിരുന്നു. അപ്പോഴാണ ്‌സര്‍ക്കാരിന്റെ കഴിവുകേട് പറഞ്ഞ് കേന്ദ്രത്തെ സമീപിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായത്. ഇത് സര്‍ക്കാരിനും സി.പി.എമ്മിനും ക്ഷീണമാകുമെന്ന് വന്നതോടെയാണ ്‌വിഷയത്തില്‍ ശ്രദ്ധ മാറ്റാനുള്ള പുതുയ ശ്രമം.
അതേസമയം ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ കൈകഴുകാനാകില്ല. ലത്തീന്‍സമുദായത്തിന്റെ കൂടി പിന്തുണക്കായി പാര്‍ട്ടി കേരളത്തില്‍ കിണഞ്ഞ് ശ്രമിക്കുമ്പോള്‍ കേന്ദ്രസേന വരുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. കേന്ദ്രസേനയെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ വഷളാക്കിയ ചരിത്രം മാത്രമാണുള്ളത്. അവര്‍ ഒരു സായുധ ഇടപെടലിന് വിഴിഞ്ഞത്ത് മുന്നോട്ടുവന്നാല്‍ അത് സി.പി.എമ്മിന് കൈകഴുകാനും ബി.ജെ.പിക്ക് തലയിലേറ്റാനും ഇടവരുത്തും. അതുകൊണ്ട് ബി.ജെ.പിയുമായി ആദ്യഘട്ടത്തില്‍സഹകരിച്ച സി.പി.എം സേനയുടെ കാര്യമടുത്തപ്പോള്‍ എലിയും പൂച്ചയും കളിച്ച് ആളുകളെ പറ്റിക്കുകയാണിപ്പോള്‍.

web desk 3: