X

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ അപാകത; സുപ്രീംകോടതിയില്‍ നല്‍കില്ലെന്ന് വനംമന്ത്രി

കോഴിക്കോട്: ബഫര്‍സോണില്‍ നടത്തിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ ഫീല്‍ഡ് സര്‍വേ നടത്തുമെന്നും ബോധപൂര്‍വ്വം ചിലര്‍ സംശയം ജനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പരാതി പരിശോധിച്ച് മാറ്റം വരുത്തിയ റിപ്പോര്‍ട്ടാകും കോടതിയില്‍ സമര്‍പ്പിക്കുയെന്ന് മന്ത്ി വ്യക്തമാക്കി.

വനത്തോട് ചേര്‍ന്നുള്ള ഒരുകിലോമീറ്റര്‍ ജനവാസ മേഖലയാണെന്ന് തെളിയിക്കുന്നതിനാണ് ഉപഗ്രഹസര്‍വേ. ജനവാസ മേഖല ഒരു കിലോമീറ്ററില്‍ ഉണ്ടെന്നു തെളിയിക്കണമെങ്കില്‍ പ്രദേശത്ത് എത്ര ജനങ്ങളുണ്ടെന്നും സ്ഥാപനങ്ങള്‍ ഉണ്ടെന്നും തെളിയിക്കണം. വസ്തുതകള്‍ക്ക് വിരുദ്ധമാണെങ്കില്‍ ചൂണ്ടിക്കാണിയ്ക്കാന്‍ അവസരം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

web desk 3: