X

ഒറ്റപ്പാലത്ത് ലോറിയും കാറും കൂട്ടിയിടിച്ചു; തൃത്താല സ്വദേശി മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 79 കാരന്‍ മരിച്ചു. തൃത്താല കക്കാട്ടിരി കൂമ്പ്രചേരത്ത് വളപ്പില്‍ മുഹമ്മദ് ആണ് മരിച്ചത്. പത്തിരിപ്പാലയില്‍ നിന്ന് സുഹൃത്തിനെ കണ്ട് കാറില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഇന്ന് ഉച്ചക്ക് 2.30 ന് ശേഷം ഒറ്റപ്പാലം തെന്നടി ബസാറില്‍ വെച്ചായിരുന്നു അപകടം. വാണിയംകുളത്ത് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കുളപ്പുള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

webdesk13: