X

74കാരിയെ പീഡിപ്പിച്ച് കൊന്നു; അയല്‍വാസി അറസ്റ്റില്‍

74 കാരിയായ വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വയോധികന്‍ അറസ്റ്റില്‍. കോഴിക്കോട് ശാന്തി നഗര്‍ കോളനിയിലാണ് ദാരുണ സംഭവം. കൊല്ലപ്പെട്ട വയോധികയുടെ അയല്‍വാസിയായ രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.

പനി പിടിച്ച് കിടപ്പിലായ വയോധികയെ രാജന്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അയല്‍വാസികള്‍ ചേര്‍ന്നാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് വെള്ളയില്‍ സി.ഐ വി. ബാബുരാജന്‍ പറഞ്ഞു.

webdesk14: