X
    Categories: indiaNews

ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ 100 കോടിയുടെ ചെക്ക്; അക്കൗണ്ട് കണ്ട് ഞെട്ടി ഭാരവാഹികള്‍

ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ 100 കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തന്‍. ആന്ധ്രപ്രദേശിലെ സീമജലത്തിലെ ക്ഷേത്രത്തിലാണ് സംഭവം.

ഭണ്ഡാരം തുറന്ന് പൈസ എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് 100 കോടി രൂപയുടെ ചെക്ക് ശ്രദ്ധയില്‍പ്പെട്ടത്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരുള്ള ചെക്ക് ആണ് രാധാകൃഷ്ണ എന്നയാള്‍ ഒപ്പിട്ടു വെച്ചിരിക്കുന്നത്.

ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോഴാണ് ഭാരവാഹികള്‍ ശരിക്കും തലയില്‍ കൈവച്ചത്. അക്കൗണ്ടില്‍ ആകെ 17 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ച് ആളെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥര്‍. ബോധപൂര്‍വ്വമായ ശ്രമമാണ് ഇതെങ്കില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

webdesk11: