X

എസ്.എസ്.എൽ.സി പരീക്ഷ രീതി മാറും; പേപ്പർ മിനിമം മാർക്ക് രീതി നടപ്പാക്കും

എസ്.എസ്.എല്‍.സി പരീക്ഷയുടെ രീതി മാറുന്നു. 2025 മുതല്‍ ഹയര്‍സെക്കന്‍ഡറിയിലേതുപോലെ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് പേപ്പര്‍ മിനിമം രീതി. 40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

എസ്എസ്എല്‍സിക്ക് 99.69 ശതമാനമാണ് വിജയം. 4,25,563 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 71,831 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം കൂടുതലുള്ള ജില്ല കോട്ടയം(99.92%); കുറവ് തിരുവനന്തപുരം(99.08%). പാലാ വിദ്യാഭ്യാസ ജില്ലക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍. പരീക്ഷകള്‍ പൂര്‍ത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്.

പുനര്‍മൂല്യനിര്‍ണയത്തിന് നാളെമുതല്‍ അപേക്ഷിക്കാം. സേ പരീക്ഷ മേയ് 28 മുതല്‍. മേയ് 16 മുതല്‍ 25 വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്. ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.

വൈകുന്നേരം നാല് മുതല്‍ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും റിസള്‍ട്ടുകള്‍ ലഭിച്ചു തുടങ്ങും.

webdesk13: