X

ആയുർവേദ പി.ജി പ്രവേശന പരീക്ഷയിൽ നിന്ന് മലയാളികൾ പുറത്ത്

കേരളത്തിലെ ആയിരക്കണക്കിന് ആയുർവേദ ബിരുദധാരികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി കേന്ദ്രഏജൻസി . ആയുർവേദ ബിരുദാനന്തര ബിരുദ (പി. ജി ) പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാത്തതാണ് പ്രശ്നം. ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് നിർബന്ധമാണെന്നും എന്നാൽ അത് 2024 ജൂൺ 30 നകം പൂർത്തിയാക്കിയിരിക്കണമെന്നുമുള്ള വ്യവസ്ഥയാണ് പൊല്ലാപ്പായിരിക്കുന്നത്.

2018 ബാച്ചിലെ ബിരുദ വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തിയാകാൻ ഒരു വർഷം അധികമെടുത്തതാണ് ഇൻ്റേൺഷിപ്പ് വൈകാൻ കാരണമായത്. ഇത് കോ വിഡ് കാരണം കോളേജുകൾ അടച്ചിട്ടത് മൂലമായിരുന്നു. കേരളത്തിൽ ഈ വർഷം സെപ്തംബറിലാണ് 2018 ബാച്ചുകാരുടെ ഇൻ്റേൺഷിപ്പ് പൂർത്തിയാകുകയുള്ളൂ. ഫലത്തിൽ ഈ വർഷത്തെ പി.ജി. പ്രവേശന പരീക്ഷ എഴുതാൻ കഴിയാതാകുകയും ഒരു വർഷം ഇവർക്ക് നഷ്ടപ്പെടുകയും ചെയ്യും.

ജൂലൈ ആറിനാണ് ഈ വർഷത്തെ പി.ജി എൻട്രൻസ് . അപേക്ഷാ തീയതി അവസാനിക്കുന്നത് മെയ് 15നും .വിഷയത്തിൽ കേന്ദ്ര നാഷണൽ ടെസ്റ്റിംഗ്‌ ഏജൻസിക്ക് (എൻ.ടി.എ ) പരാതി നൽകുമെന്ന് കേരള ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.സി അജിത്കുമാർ അറിയിച്ചു.

webdesk13: