X

ഓര്‍ത്ത് ചിരിച്ച ചിന്തിപ്പിച്ച ഒരുപാട് സിനിമകള്‍; സിദ്ദിഖിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

പിന്നെയും പിന്നെയും ഓര്‍ത്ത് ചിരിച്ച, ചിന്തിപ്പിച്ച ഒരുപാട് സിനിമകളുടെ ടൈറ്റില്‍ കാര്‍ഡില്‍ കണ്ട് കയ്യടിച്ച പേരായിരുന്നു സിദ്ദിഖെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.അസാമാന്യമായി നര്‍മ കഥകള്‍ രചിക്കുകയും, അതിലെ ഫലിതമൊട്ടും ചോരാതെ അതിന് ദൃശ്യഭാഷ്യമൊരുക്കുകയും ചെയ്ത അസാമാന്യ പ്രതിഭക്ക് ആദരാഞ്ജലികള്‍ അദ്ദേഹം പറഞ്ഞു.

സിദിഖിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവിന്റെ അനുശോചനം

സംവിധായകന്‍ സിദ്ദിഖിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. ചിരിയുടെ ഗോഡ്ഫാദര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചലചിത്ര പ്രവര്‍ത്തകനായിരുന്നു സിദ്ദിഖ്.

മലയാള സിനിമയെ വാണിജ്യ വഴിയിലേക്ക് നടത്തിയ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. സിദ്ധിഖ് -ലാല്‍ എന്ന പേരില്‍ ഇറങ്ങിയ അഞ്ച് സിനിമകളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലുണ്ട്. എക്കാലത്തെയും മികച്ച ഹാസ്യ സിനിമകളുടെ സ്രഷ്ടാക്കളായാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് അറിയപ്പെടുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍,വിയറ്റ്‌നാം കോളനി, കാബൂളിവാല… എല്ലാം മറക്കാനാകാത്ത സിനിമകളാണ്.

അനുഗ്രഹീത കലാകാരനായിരൂന്ന സിദ്ദിഖിന്റെ നിര്യാണം കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു.

സിദ്ദിഖിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് അനുശോചിച്ചു

ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു.

മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ കലാകാരന്‍ . പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന വൈഭവം എടുത്തുപറയേണ്ടതാണ്.എണ്‍പതുകളില്‍ ജനപ്രിയമായിരുന്ന മിമിക്‌സ് പരേഡിന്റെ ശില്‍പികളില്‍ പ്രധാനിയാണ് സിദ്ദിഖ്. മലയാളി പ്രേക്ഷകരെ മനസ്സ് നിറയെ ചിരിപ്പിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. സിദ്ദിഖിന്റെ വിയോഗം ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

webdesk11: