X
    Categories: indiaNews

ട്രെയിന്‍ പാന്‍ട്രിയില്‍ ഭക്ഷണം കഴിക്കുന്ന എലി, പ്രതികരിച്ച് റെയില്‍വേ; വൈറല്‍ വീഡിയോ

ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായമാണ്. എന്നാല്‍ ട്രെയിനിലെ അടുക്കളയില്‍ കേറി എലി ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മഡ്കാവ് എക്‌സ്പ്രസ്സില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മന്‍ ഗിരീഷ് എന്നയാള്‍ ഒക്ടോബര്‍ 15ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അടച്ചു വയ്ക്കാത്ത പാത്രത്തില്‍ നിന്ന് എലി ഭക്ഷണം കഴിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. സംഭവം സാമൂഹ്യ മാധ്യമങ്ങള്‍ വഴി വൈറലായി.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതര്‍ പ്രസ്താവനയുമായി രംഗത്തെത്തി. വിഷയം ഗൗരവമായി കാണുന്നുവെന്നും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

webdesk11: