kerala

കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ മരം വീണ സംഭവം; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

By webdesk18

May 27, 2025

കോഴിക്കോട് അരീക്കോട് റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.

റെയില്‍വേ ട്രാക്കില്‍ വീണ മരങ്ങളും വീടിന്റെ മേല്‍ക്കൂരയും എടുത്തുമാറ്റുകയും വൈദ്യുതി ലൈനുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും വൈകി. ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെയാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് മാത്തോട്ടം-അരീക്കോട് ഭാഗത്തേയ്ക്കുള്ള ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ വന്നുവീണ് ഗതാഗതം തടസ്സപ്പെട്ടത്.