crime

ഡല്‍ഹിയില്‍ യുവാവിനെ കൊലപ്പെടുത്തി ഓടയിലിട്ടു; ദമ്പതികള്‍ പിടിയില്‍

By webdesk13

May 03, 2023

യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഓടയിലിട്ട സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഉത്തം നഗര്‍ മേഖലയിലാണ് സംഭവം. ശുഭം, ഭാര്യ ഫതമ എന്നിവരാണ് പിടിയിലായത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംശയിക്കുന്ന സണ്ണി എന്നയാളെ പൊലീസ് തിരയുകയാണ്.

ഉത്തംനഗറിലെ ശിവ് വിഹാറിലെ കാനയില്‍ വലിയ ബാഗ് കണ്ടെത്തിയയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. ബാഗ് പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ 30 വയസിനു താഴെയുള്ള പ്രായമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇകോമേഴ്‌സ് കമ്പനികള്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ബാഗിലാണ് മൃതദേഹം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

വികാസ് നഗര്‍ സ്വദേശിയായ ഉമേഷ് ആണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.