X
    Categories: indiaNews

88 ശതമാനം രണ്ടായിരം രൂപ നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്

42000 കോടി രൂപയില്‍ 88 ശതമാനം രണ്ടായിരം രൂപ നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. മെയ് 19 വരെയുള്ള കണക്കാണിത്. രണ്ടുമാസം കൂടി രണ്ടായിരം രൂപ നോട്ട് സര്‍ക്കുലേഷനിലുണ്ടാകും. അതിന് മുമ്പുതന്നെ എല്ലാവരും നോട്ടുകള്‍ ബാങ്കുകളില്‍ സമര്‍പ്പിച്ച് മാറ്റിവാങ്ങണമെന്ന് അറിയിച്ചു. 500, 1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കി 2016 നവംബര്‍ എട്ടിനാണ്‌ മോദിസര്‍ക്കാര്‍ രണ്ടായിരം രൂപ നോട്ടുകള്‍ ഇറക്കിയത്. ഇത് പക്ഷേ സാധാരണക്കാര്‍ക്ക് മാറ്റികിട്ടാന്‍ വലിയ പ്രയാസം നേരിടുകയും പലരും ഉപേക്ഷിക്കുകയും ചെയ്തു. കള്ളപ്പണം സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു രണ്ടായിരം രൂപയെന്നായിരുന്നു പരാതി.

Chandrika Web: