X
    Categories: indiaNews

ഹരിയാനയില്‍ പൊലീസ് അക്രമികളെ സംരക്ഷിച്ചതായി ആരോപണം:

ഹരിയാനയില്‍ കഴിഞ്ഞരാത്രി ആരംഭിച്ച അക്രമം നിയന്ത്രണവിധേയമായതായി റിപ്പോര്‍ട്ട്. നൂഹ്, ഗുരുഗ്രാം പട്ടണങ്ങളിലാണ് അക്രമം അരങ്ങേറിയത്. ഇരുവിഭാഗത്തിന്റെയും ആരാധനാലയങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും കടകള്‍ക്കും നാശനഷ്ടം നേരിട്ടു. പൊലീസ് പ്രത്യേക വിഭാഗക്കാരെ സഹായിച്ചതായി ആരോപണമുണ്ട്. ഗുരുഗ്രാം മസ്ജിദിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഇമാമിനും മറ്റൊരാള്‍ക്കും വെടിയേറ്റു. ഇമാം മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
നൂഹു ക്ഷേത്രത്തില്‍ ഒളിച്ചിരുന്ന വി.എച്ച്.പിക്കാരുടെ നേര്‍ക്കും ആക്രമണമുണ്ടായി. വി.എച്ച്. പി യുടെ പ്രകടനം അക്രമാസക്തമായി.
കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗും പക്ഷം പിടിച്ചതായി ആരോപണമുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇവിടെ പ്രകോപനം ഉണ്ടാകാറുണ്ട്. പാതയിലേക്ക് ജുമുഅ നമസ്‌കാരം നീളുന്നതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.സംഭവത്തില്‍ അഞ്ചുപേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തതിലധികവും ഒരു വിഭാഗത്തില്‍പെട്ടവരാണ്.

Chandrika Web: