X

ഗാന്ധിജിയെ വധിച്ചവരോടാണ് ഭരണകൂടം കൂറ് കാണിക്കുന്നത് : പി കെ കുഞ്ഞാലികുട്ടി

മലപ്പുറം : ഗാന്ധിയെയല്ല ,ഗാന്ധിയെ വധിച്ചവരോടാണ് ഭരണകൂടം കൂറ് കാണിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജന സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി . പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനെതിരെ” എം എസ്‌ എഫ് ദേശീയ കമ്മിറ്റിയുടെ “Mass EMail Protest” ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം .

പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലെ ആദ്യത്തെ അധ്യായമായ “ഭരണഘടന -എന്ത് കൊണ്ട് എങ്ങനെ ” എന്ന തലക്കെട്ടിലുള്ള പാഠഭാഗത്തിൽ നിന്നാണ് സ്വാതന്ത്ര്യസമരനേതാവും ആദ്യവിദ്യാഭ്യാസമന്ത്രിയുമായ അബുല്‍കലാം ആസാദിന്റെ പേര് ഒഴുവാക്കിയത്. ന്യുനപക്ഷ വിദ്യാർഥികളുടെ ഉപരിപഠനത്തിന് സഹായിക്കാനായി 2009ൽ ആസാദിന്റെ പേരിൽ ആരംഭിച്ച ഫെൽലോഷിപ്പുകളും നേരെത്തെ കേന്ദ്ര സർക്കാർ നിർത്തലാക്കിയിരിന്നു. ദേശീയ തലത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ വിവിധ നേതാക്കൾ ഭാഗമായി.മലപ്പുറത്ത് നടന്ന ചടങ്ങിൽ എം എസ്‌ എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു . എം എസ്‌ എഫ് ദേശീയ ഭാരവാഹികളായ എം ടി മുഹമ്മദ് അസ്‌ലം , നജ്‌വ ഹനീന , സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂർ , ജില്ലാ ജനറൽ സെക്രട്ടറി വി എ വഹാബ് , ട്രഷറർ പി എ ജവാദ് തുടങ്ങിയവർ പങ്കടുത്തു .

Chandrika Web: