X
    Categories: indiaNews

ശരത് പവാര്‍ എന്‍.സി.പി അധ്യക്ഷപദവി രാജിവെച്ചു

അമ്പത് വര്‍ഷത്തിലധികം നീണ്ട രാഷ്ട്രീയപ്രവര്‍ത്തനത്തിന് വിരാമമിട്ട് ശരത് പവാര്‍. പുതിയ സമിതി പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്ന് ഇദ്ദേഹം അറിയിച്ചു. സഹോദരന്റെ മകനും പ്രതിപക്ഷനേതാവുമായ അജിത് പവാര്‍ അടുത്തിടെ ബി.ജെ.പിയോട് അടുപ്പം പ്രകടിപ്പിച്ചിരുന്നു. ഇതാണോ പൊടുന്നനെയുളള രാജിക്ക് കാരണമെന്ന് വ്യക്തമല്ല. മകള്‍ സുപ്രിയ സൂളേ എം.പിയാണ്.തന്റെ ആത്മകഥയുടെ പ്രകാശനവേളയില്‍ ഇന്നുച്ചക്കായിരുന്നു പ്രഖ്യാപനം. നേതാക്കളും പ്രവര്‍ത്തകരും രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയാണ്.

 

Chandrika Web: