X

ആംആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സീറ്റ് ധാരണ; ഡല്‍ഹിയില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ഒരുമിച്ചു മത്സരിക്കുന്നതിന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ സീറ്റ് ധാരണയായി. ഡല്‍ഹിയിലെ ഏഴു സീറ്റില്‍ നാലിടതത്ത് ആംആദ്മി പാര്‍ട്ടിയും മൂന്നില്‍ കോണ്‍ഗ്രസും മത്സരിക്കും.

ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി മണ്ഡലങ്ങളിലാണ് എഎപി മത്സരിക്കുക. ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനാണ്.

ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മത്സരിക്കുകയെന്ന് തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു. ചണ്ഡിഗഡിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും മത്സരിക്കുക.

ഹരിയാനയിലെ പത്തു മണ്ഡലങ്ങളില്‍ ഒന്ന് ആംആദ്മി പാര്‍ട്ടിക്കു നല്‍കി. കുരുക്ഷേത്രയിലാണ് എഎപി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുക. ഗുജറാത്തിലെ 24 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 24ലും എഎപി രണ്ടിടത്തും മത്സരിക്കും. ഭറൂച്ച്, ഭാവ്‌നഗര്‍ സീറ്റുകളാണ് ആംആദ്മിക്കു നല്‍കിയത്.

webdesk13: