X

ഗര്‍ഭം അലസിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഗര്‍ഭച്ഛിദ്രത്തിനുള്ള സമയ പരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയാക്കി ഉയര്‍ത്തി. കുട്ടിയുടെയോ അമ്മയുടെയോ ജീവന്‍ അപകടത്തിലാവുകയാണെങ്കില്‍ മാത്രം 24 ആഴ്ചക്ക് ശേഷവും ഗര്‍ഭച്ഛിദ്രം നടത്താം.

ലൈംഗികാതിക്രമത്തിന് ഇരയായവര്‍, ഗര്‍ഭിണിയായിരിക്കെ വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഗര്‍ഭിണിയായിരിക്കെ വിധവകളായവര്‍, ഗുരുതരമായ ശാരീരിക മാനസിക പ്രശ്‌നമുള്ളവര്‍, സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്കാണ് 24 ആഴ്ചക്കകം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുള്ളത്.

ഗുരുതരമായ വൈകല്യ സാധ്യതയുണ്ടെങ്കിലും 24 ആഴ്ചക്കു ശേഷം ഗര്‍ഭച്ഛിദ്രത്തിന് അനുമതിയുണ്ട്.

ഇത്തരം കേസുകളില്‍ ഗര്‍ഭച്ഛിദ്രം വേണോ എന്നു തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പെടുത്തും.

web desk 1: