india
ഗര്‍ഭം അലസിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തെ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഗര്‍ഭച്ഛിദ്രത്തിനുള്ള സമയ പരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയാക്കി ഉയര്‍ത്തി
ന്യൂഡല്‍ഹി: രാജ്യത്തെ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഗര്‍ഭച്ഛിദ്രത്തിനുള്ള സമയ പരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയാക്കി ഉയര്‍ത്തി. കുട്ടിയുടെയോ അമ്മയുടെയോ ജീവന് അപകടത്തിലാവുകയാണെങ്കില്‍ മാത്രം 24 ആഴ്ചക്ക് ശേഷവും ഗര്‍ഭച്ഛിദ്രം നടത്താം.
ലൈംഗികാതിക്രമത്തിന് ഇരയായവര്‍, ഗര്‍ഭിണിയായിരിക്കെ വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഗര്‍ഭിണിയായിരിക്കെ വിധവകളായവര്‍, ഗുരുതരമായ ശാരീരിക മാനസിക പ്രശ്നമുള്ളവര്‍, സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്കാണ് 24 ആഴ്ചക്കകം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുള്ളത്.
ഗുരുതരമായ വൈകല്യ സാധ്യതയുണ്ടെങ്കിലും 24 ആഴ്ചക്കു ശേഷം ഗര്‍ഭച്ഛിദ്രത്തിന് അനുമതിയുണ്ട്.
ഇത്തരം കേസുകളില്‍ ഗര്‍ഭച്ഛിദ്രം വേണോ എന്നു തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പെടുത്തും.
india
ചെന്നൈയില്‍ മെട്രോ ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയ സംഭവം; യാത്രക്കാര്‍ നടന്ന് സ്റ്റേഷനിലെത്തി
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്.
ചെന്നൈ: ചെന്നൈ മെട്രോയില്‍ സാങ്കേതിക തകരാര്‍ കാരണം ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിലച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍ പാതയിലൂടെ നടന്ന് സുരക്ഷിതമായി സ്റ്റേഷനിലെത്തേണ്ടി വന്ന സംഭവമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്. ട്രെയിനിനുള്ളിലെ വൈദ്യുതി പെട്ടെന്ന് നിലച്ചതോടെ ഏകദേശം പത്ത് മിനിറ്റോളം യാത്രക്കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരെ ട്രെയിനില്‍നിന്നിറക്കി തുരങ്കത്തിലൂടെ 500 മീറ്റര്‍ അകലെയുള്ള ഹൈക്കോടതി മെട്രോ സ്റ്റേഷനിലേക്കാണ് നടന്ന് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു. വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലുലൈന് ഭാഗത്താണ് തകരാര്‍ ഉണ്ടായത് എന്നു മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. തകരാറിലായ ട്രെയിന്‍ ഉടന്‍ ലൈനില്‍നിന്ന് മാറ്റിനിര്‍ത്തുകയും രാവിലെ 6.20 ഓടെ സര്‍വീസ് പൂര്‍ണ്ണമായും സാധാരണ നിലയിലാക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം രേഖപ്പെടുത്തിയതായി ചെന്നൈ മെട്രോ റെയില്‍ അറിയിച്ചു
india
എസ്ഐആര്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റെില്‍ പ്രതിപക്ഷ പ്രതിഷേധം
ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.
ന്യൂഡല്‍ഹി: എസ്ഐആര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.
എന്നാല്‍ നിര്‍ദ്ദിഷ്ട അനുമതിയില്ലാതെ വിഷയങ്ങള്‍ ഉയര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി ചെയര്മാന് പ്രതിപക്ഷം നല്കിയ നോട്ടീസുകള്‍ തള്ളുകയായിരുന്നു. ഇന്നലെയും പ്രതിപക്ഷം സമാന ആവശ്യവുമായി നല്കിയ നോട്ടീസ് അംഗീകരിക്കപ്പെട്ടിരുന്നില്ല.
india
എസ്ഐആര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗത്തിനും ആശങ്ക
കമ്മീഷന് അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗത്തിനും ആശങ്കയെന്ന് റിപ്പോര്‍ട്ട്. കമ്മീഷന് അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എസ്ഐആര്‍ നടപടികള്‍ പൗരന്മാരെ ഉപദ്രവിക്കുന്നതാകരുതെന്നും വൃദ്ധര്‍, രോഗികള്‍, വികലാംഗര്‍, ദരിദ്രര്‍ എന്നിവര്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന് അംഗം ആശങ്ക രേഖപ്പെടുത്തി. സുഖ്ബീര്‍ സിങിന്റെ കുറിപ്പിന് ശേഷം അന്തിമ ഉത്തരവില്‍ പൗരത്വ പരാമര്‍ശം ഒഴിവാക്കിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിഹാര്‍ എസ്ഐആര്‍ രേഖയുടെ കരട് റിപ്പോര്‍ട്ടിലാണ് കമ്മീഷന് അംഗം ആശങ്ക രേഖപ്പെടുത്തിയത്. എസ്ഐആര്‍ കരട് പട്ടികയില്‍ പൗരത്വ പരാമര്‍ശം ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ് ആശങ്കക്ക് വഴിവെച്ചത്.
എസ്ഐആര്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന് ഭാഗമായി സാധാരണക്കാരായ ആര്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും സുഖ്ബീര്‍ രേഖപ്പെടുത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
-
kerala17 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india15 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala19 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala16 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala15 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
kerala3 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

