X
    Categories: gulfNews

അബുദാബി മലയാളി സമാജം യുവജനോല്‍സവം: നാനൂറോളം മത്സരാര്‍ത്ഥികള്‍

അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഫെബ്രുവരി 3ന് വെള്ളിയാഴ്ച തുടക്കമാകും. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള നാനൂറോളം കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുമെന്ന് സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ജനറല്‍ സെക്രട്ടറി എം.യു.ഇര്‍ഷാദ്. ട്രഷറര്‍ അജാസ് അപ്പാടത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യദിവസം അബുദാബി മലയാളി സമാജത്തില്‍ നടക്കുന്ന മത്സരപരിപാടി ബുര്‍ജീല്‍ ഹോള്‍ഡിംഗ് സിഒഒ സഫീര്‍ അഹമ്മദ് ഉല്‍ഘാടനം ചെയ്യും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന വിവിധ മത്സരങ്ങളില്‍ ആറുമുതല്‍ 18 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുക. ശനി,ഞായര്‍ ദിവസങ്ങളില്‍ മുസഫ ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പ്രധാന മത്സരങ്ങള്‍ അരങ്ങേറുക.

ഭരതനാട്യം, മോഹിനിയാട്ടം, കു്ച്ചിപ്പുടി, ഫോള്‍ക്ക് ഡാന്‍സ്, ക്ലാസ്സിക്കല്‍ മ്യൂസിക്, ലളിതഗാനം, മാപ്പിളപ്പാട്ട്, ഫാന്‍സി ഡ്രസ്സ്, സിനിമാഗാനങ്ങള്‍, നാടന്‍പാട്ട്, മോണോ ആക്ട്, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങി 16 ഇനങ്ങളിലാണ് മത്സരം നടക്കുക. റ്റവും കൂടുതല്‍പോയിന്റ് നേടുന്ന കുട്ടിയെ കലാതിലകമായി പ്രഖ്യാപിക്കും.

എല്‍എല്‍എച്ച് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശേഖര്‍ വാരിയര്‍, ബിസിനസ് ഡയറക്ടര്‍ കൃഷ്ണകാന്ത് ദാസ്യം, മാര്‍ക്കറ്റിങ് മാനേജര്‍മാരായ നിര്‍മല്‍ ചിയ്യാരത്, നിവിന്‍ വര്‍ഗീസ്, സമാജം കമ്മിറ്റി അംഗങ്ങളായ എ.എം.അന്‍സാര്‍, സാബു അഗസ്റ്റിന്‍, ഫസലുദ്ധീന്‍ കുന്നംകുളം, റിയാസുദ്ധീന്‍, മനുകൈനകരി, അനില്‍കുമാര്‍ ടി.ഡി, റഷീദ് കാഞ്ഞിരം എന്നിവരും വാര്‍ത്താമ്മേളനത്തില്‍സന്നിഹിതരായിരുന്നു.

 

webdesk11: