X

ആയുധങ്ങളുമായി രണ്ടു വിദേശികളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു

വില്‍പ്പനക്കുള്ള ആയുധങ്ങള്‍ കൈവശം വെച്ച രണ്ടു വിദേശികളെ അബുദാബി പൊലീസ് പിടികൂടി.അബുദാബിയുടെ പടിഞ്ഞാറന്‍ പ്രദേശമായ അല്‍ദഫ്റയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വില്‍പ്പനക്കായാണ് ഇവര്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്.

മഴു, കോടാലി, വെട്ടുകത്തി എന്നിവ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഇവരില്‍നിന്നും പിടികൂടിയത്. അറസ്റ്റിലായ ഒരാള്‍ ആഫ്രിക്കന്‍ പൗരനും മറ്റൊരാള്‍ ഏഷ്യന്‍ വംശജനുമാണെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.സാമൂഹ്യ സുരക്ഷക്ക് ഭംഗം വരുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അറിഞ്ഞാല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

web desk 3: