X

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി: മലയാളി യുവാവിന് സഊദിയില്‍ ജയില്‍ ശിക്ഷ

റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബിയേയും സഊദി നിയമ വ്യവസ്ഥയേയും സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തി പെടുത്തിയ സംഭവത്തില്‍ മലയാളി യുവാവിന് ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണുദേവിനെയാണ് കിഴക്കന്‍ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്. സഊദി അരംകോയില്‍ കോണ്‍ട്രോക്ടിറ്റിംഗ് കമ്ബനിയില്‍ പ്ലാനിംഗ് എഞ്ചിനിയറാണ് വിഷ്ണു. സോഷ്യല്‍ മീഡിയ നിയമം പുതുക്കി നിശ്ചയിച്ചതിന് ശേഷം സൗദിയില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നയാളാണ് വിഷ്ണുദേവ്. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഒന്നര ലക്ഷം റിയാലും പിഴയുമാണ് കോടതി വിധിച്ചത്.

നാല് മാസം മുമ്പ് വിഷ്ണു ട്വിറ്ററിലൂടെ ഒരു യൂറോപ്യന്‍ യുവതിയോട് നബിയെ കുറിച്ച് അപകീര്‍ത്തികരമായ രീതിയില്‍ സന്ദേശങ്ങള്‍ പങ്കുവെച്ചത്. രാജ്യത്തിന്റെ പൊതുമൂല്യങ്ങളെ പരിഹസിക്കുന്നതും നിന്ദിക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും വിധമുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും അഞ്ച് വര്‍ഷം തടവും 30 ലക്ഷം റിയാലും വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

chandrika: