X
    Categories: CultureMoreNewsViews

ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ അധ്യക്ഷനായ എ.ബി.വി.പി നേതാവിന്റെ ബിരുദം വ്യാജം

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട എ.ബി.വി.പി നേതാവിന്റെ ബിരുദം വ്യാജമെന്ന് കോളേജ്. എ.ബി.വി.പി നേതാവായ അങ്കിവ് ബൈസോയ ആണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ ചെയര്‍മാന്‍. തിരുവള്ളുവര്‍ സര്‍വകലാശാലയുടെ രേഖകളാണ് ബൈസോയ സമര്‍പ്പിച്ചത്.

ബൈസോയയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കോളേജ് അധികൃതര്‍ സ്ഥിരീകരിച്ചു. ‘അങ്കിത് ബൈസോയ എന്ന പേരില്‍ ഒരു വിദ്യാര്‍ഥി ഇവിടെ പഠിച്ചിട്ടില്ല. ഡല്‍ഹിയില്‍ എന്നല്ല, മറ്റൊരിടത്തും ഞങ്ങള്‍ക്ക് ശാഖകളുമില്ല. ഇത് വ്യാജ സര്‍ട്ടിഫിക്കറ്റാണ്. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. ഞങ്ങളുടെ പേരില്‍ വ്യാജരേഖകള്‍ നല്‍കുന്ന സ്ഥാപനങ്ങളുണ്ടെന്ന് അറിഞ്ഞു. അതിന് ഞങ്ങള്‍ ഉത്തരവാദികളല്ല’-വെല്ലൂരിലെ തിരുവള്ളുവര്‍ സര്‍വകലാശാലയിലെ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള പി. അശോകന്‍ പറഞ്ഞു. അങ്കിത് സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റിലും ഗുരുതര പിഴവുകളുണ്ട്. ബി.എ എന്ന് മാത്രമാണ് രേഖയിലുള്ളത്. വിഷയം ഏതെന്ന് പറഞ്ഞിട്ടില്ല.

എന്‍.എസ്.യു നേതാക്കളാണ് അങ്കിതിന്റെ ബിരുദത്തെ കുറിച്ച് സംശയമുന്നയിച്ച് ആദ്യം രംഗത്ത് വന്നത്. തുടര്‍ന്ന് രേഖകള്‍ പരിശോധിക്കുകയും സര്‍വകലാശാലയുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്‍.എസ്.യു ഗൂഢാലോചനയുണ്ടെന്ന് അങ്കിത് ആരോപിച്ചു. എന്‍.എസ്.യുക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അങ്കിത് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: