X

പാചക വാതക സിലിണ്ടര്‍ ലോറി അപകടത്തില്‍പെട്ടു

കണ്ണൂര്‍: കരിവെളളൂരിനും കാലിക്കടവിനുമിടയില്‍ അന്നൂര്‍ ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്കു പരിക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15 ആണ് അപകടം. മംഗലാപുരത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് സിലിണ്ടര്‍ ലോറി മീന്‍ വണ്ടിക്കു പിറകില്‍ ഇടിച്ച ശേഷം ലോറിയുടെ മുന്‍ഭാഗം റോഡിനു സമീപത്തെ വെളളക്കെട്ടിലേക്ക് കൂപ്പുക്കുത്തുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ലോറിയിലെ ക്യാബിനില്‍ കുരുങ്ങിയ ലോറി ഡ്രൈവറുടെ നിലവിളി കേട്ട് പ്രദേശവാസികളും മറ്റു യാത്രക്കാരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെത്തുടര്‍ന്ന് തൃക്കരിപ്പൂര്‍ അഗ്നിരക്ഷാ സേനയെത്തി ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

Chandrika Web: