kerala

തടി ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

By webdesk14

March 17, 2023

മുവാറ്റുപുഴയില്‍ മരം കയറ്റിവന്ന ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.

പേഴയ്ക്കാപ്പള്ളിയില്‍ നടന്ന അപകടത്തില്‍ തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. കുന്നം നടയ്ക്കല്‍ റഷീദിന്റെ മകനാണ്. മാതാവ്: ഷെമി. നിഹാല്‍ സഹോദരനാണ്.