X

മോഡലുകളുടെ അപകട മരണം;ഹോട്ടലുടമ അറസറ്റില്‍

പാലാരിവട്ടത്ത് കാറപടത്തില്‍ മോഡുലുകള്‍ മരിച്ച സംഭവത്തില്‍ ഹോട്ടലുടമ അറസറ്റില്‍. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹോട്ടലില്‍ വെച്ച് നടന്ന ഡിജെ പാര്‍ട്ടിയുടെ ദ്യശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസക്ക് നശിപ്പിച്ചതിനാണ് അറസറ്റ്് ചെയ്തിരിക്കുന്നത്. രണ്ട് ഹാര്‍ഡ് ഡിസ്‌ക്കില്‍ ഒന്നു മാത്രമായിരുന്നു ഇയാള്‍ പോലിസിന് നല്‍കിയിരുന്നത്.അതിലാണങ്കില്‍ കാര്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസക്ക് നശിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അതെ സമയം മോഡുലുകളുടെ മരണത്തില്‍ ദൂരൂഹത ഉണ്ടെന്ന് പറഞ്ഞു മോഡലുകളുടെ മതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.

 

 

 

web desk 3: