X

ആസിഡ് ആക്രമണം: ഇരകള്‍ ഇനി വികലാംഗ നിയമ പരിധിയില്‍

ന്യൂഡല്‍ഹി: ആസിഡ് ആക്രമണത്തിന് ഇരകളാക്കപ്പെടുന്നവരെയും പാര്‍ക്കിന്‍സണ്‍സ് അസുഖ ബാധിതരെയും വികലാംഗ നിയമ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. 1995-ലെ വികലാംഗ നിയമം ഭേദഗതി ചെയ്തായിരിക്കും ആസിഡാക്രമണത്തിന് ഇരകളെ ഈ പരിധിയില്‍ ഉള്‍പ്പെടുത്തുക. സുപ്രീംകോടതി നിര്‍ദേശം പരിഗണിച്ചാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഇതോടെ ഈ നിയമത്തിനു കീഴില്‍ അംഗപരിമിത വിഭാഗങ്ങളുടെ എണ്ണം 21 ആയി ഉയരും. ഓട്ടിസം, തലസീമിയ, ഹീമോഫീലിയ, സിക്കിള്‍ സെല്‍ രോഗങ്ങളും ഈ പരിധിയിലേക്ക് കൂട്ടിച്ചേര്‍ത്തിയേക്കുമെന്നാണ് സൂചന. സാമൂഹ്യനീതി മന്ത്രി തവര്‍ചന്ദ് ഗെഹ്്‌ലോട്ട് ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കും.

chandrika: