X
    Categories: indiaNews

ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിച്ചയാള്‍ നിരപരാധിയെന്ന് കോടതി; 43 കാരന്‍ ജയില്‍ മോചിതനായി

ലക്‌നൗ: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിച്ചയാള്‍ നിരപരാധിയെന്ന് കോടതി. അലഹബാദ് കോടതിയാണ് ബലാത്സംഗക്കേസില്‍ വിഷ്ണു തിവാരിയെ കുറ്റവിമുക്തനാക്കിയത്. ബുധനാഴ്ച വൈകീട്ട് ഇയാള്‍ ആഗ്ര ജയിലില്‍ നിന്നും പുറത്തിറങ്ങി.

കഴിഞ്ഞ 20 വര്‍ഷമായി താന്‍ ജയിലിലാണ്. എന്റെ കുടുംബവും ശരീരവും തകര്‍ന്നിരിക്കുന്നു. എനിക്ക് ഒരു സഹോദരന്‍ മാത്രമാണുള്ളത്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. ജയിലിലെ അടുക്കളയില്‍ ജോലിയെടുത്താണ് എന്റെ കൈകള്‍ ഇങ്ങനെയായത്. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ അധികൃതര്‍ നല്‍കിയ 600 രൂപ മാത്രമാണുള്ളതെന്നും വിഷ്ണു തിവാരി പറഞ്ഞു.

2000, സെപ്റ്റംബര്‍ 16നാണ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. മൂന്ന് വര്‍ഷത്തിന് ശേഷം ലാലിത്പൂരിലെ കോടതി വിഷ്ണു തിവാരിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. പിന്നീട് എസ്‌സി, എസ്ടി ആക്ട് പ്രകാരം ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു ഇയാള്‍ക്കെതിരായ പരാതി. പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗശ്രമമുണ്ടായിട്ടില്ലെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമായതായി അലഹബാദ് ഹൈക്കാടതി അറിയിച്ചു. പീഡനത്തിനിരയായെന്ന് പറയുന്ന യുവതിക്ക് ആന്തരികമായ മുറിവുകളില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് വിഷ്ണു തിവാരിയെ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.

 

web desk 3: