kerala

യൂട്യൂബ് ചാനലുകളിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ നടപടി വേണം: ശിശുക്ഷേമ സമിതി

By webdesk11

June 27, 2023

ആലപ്പുഴ: കുട്ടികളുടെ സ്വഭാവരൂപീകരണത്തിനെതിരെയും,വഴി തെറ്റിക്കുന്നതുമായ യൂ ട്യൂബ് ചാനലുകള്‍ നീരീക്ഷിച്ച് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ല ശിശുക്ഷേമ സമിതി ബാല അവകാശ കമ്മീഷനോട് ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷിത യാത്ര ഒരുക്കുന്നതിന് പോലീസും എം.വി.ഡി ഡിപ്പാര്‍ട്‌മെന്റും സ്വത്വര നടപടി സ്വീകരിക്കണം. ഓട്ടോറിക്ഷകളും. പ്രൈവറ്റ് വാഹനങ്ങളും സ്‌ക്കൂള്‍ ബസ്സുകളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.