X

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു.എറണാകുളം അമൃത ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖം ബാധിച്ച്ചികിത്സയിലിരിക്കെയാണ് അന്ത്യം.വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കരള്‍ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളില്‍ ഹരീഷ് പേങ്ങന്‍ വേഷമിട്ടിട്ടുണ്ട്.

webdesk11: