X

ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്കു തിരികെയെത്തിക്കണം: കുഞ്ചാക്കോ ബോബന്‍


കൊച്ചി: ആക്രമിക്കപ്പെട്ട നടി ‘അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടനും അമ്മ മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. നടിക്കൊപ്പമാണ് ‘അമ്മ’ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് ‘അമ്മ’ അംഗങ്ങള്‍ക്കു വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനക്കു ദൃഢമായ നിലപാട് സ്വീകരിക്കാന്‍ കഴിയാതെ പോയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കേസില്‍ കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സത്യാവസ്ഥയെക്കുറിച്ച് ‘അമ്മ’യില്‍ ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഇക്കാര്യത്തില്‍ കോടതി വിധി വന്നാല്‍ സംഘടനക്കു വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

chandrika: