X

വീട്ടില്‍ വര്‍ക്ക് ഔട്ട്; പ്രായം തോല്‍ക്കുന്ന ചിത്രവുമായി മമ്മൂട്ടി

കൊച്ചി: വീണ്ടും പ്രായത്തെ തോല്‍പ്പിക്കുന്ന ചിത്രവുമായി മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. വീട്ടില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് നടന്‍ പങ്കുവച്ചത്. നേരത്തെ വീട്ടിലെത്തുന്ന പറവകളെ പകര്‍ത്തുന്ന സ്വന്തം ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു താരം.

വര്‍ക്ക് ഔട്ട് ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ആരാധകര്‍ക്കായി അദ്ദേഹം പോസ്റ്റ് ചെയ്തത്. വര്‍ക്ക് അറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അതര്‍ വര്‍ക്ക്, സോ വര്‍ക്ക് ഔട്ട് എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.

സ്ലീവ്‌ലസ് ടീഷര്‍ട്ട് ധരിച്ച് മുഖത്ത് വട്ടക്കണട വച്ച് മാസ് ലുക്കിലുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

Test User: