X

നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

പത്തനംത്തിട്ട: പ്രമുഖ സിനിമ സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവല്ലയില്‍ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛന്റെ കഥാപാത്രമവതരിപ്പിച്ച് ശ്രദ്ധേനായ വ്യക്തിയാണ് ഗോപി. ആനന്ദഭൈരവി, കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, ഉല്‍സാഹ കമ്മിറ്റി, തനിയെ, ആലിഫ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Chandrika Web: