X

കശ്മീരില്‍ സൈനിക ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആറു മരണം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. പഹല്‍ഗാമിലെ ചന്ദന്‍വാരിയിലാണ് അപകടമുണ്ടായത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരടക്കം 39 പേരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഹല്‍ഗാമില്‍ നിന്ന് ചന്ദന്‍വാരിയിലേക്ക് വരുന്നതിനിടെ സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം നിയന്ത്രം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

Chandrika Web: