X
    Categories: NewsWomen

പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് പ്രമുഖ നടിമാരെ ഇറാന്‍ ഭരണകൂടം അറസ്റ്റ്‌ചെയ്തു.

 

ഖാത്തൂം റിയാഹി, ഹെന്‍ഗമി ഗാസിയാനി എന്നിവരെയാണ് ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇവര്‍ ഇരുവരും തലമറയ്ക്കാതെ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് ഹിജാബ് നിര്‍ബന്ധമാക്കിയതിനെതിരെ സ്ത്രീകളടങ്ങുന്ന വലിയ വിഭാഗം പ്രക്ഷോഭത്തിലാണ്.

എന്തുവന്നാലും താന്‍ ഇറാന്‍ ജനതയോടൊപ്പമാണെന്നാണ് ഗാസിയാനി ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ സെപ്തംബറില്‍ വനിത പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടതിനെതുടര്‍ന്നാണ ്പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

Chandrika Web: