X
    Categories: indiaNews

10 കോടിയുടെ റോള്‍സ് റോയിസ് കാര്‍ വാങ്ങി കോവിഷീല്‍ഡ് വാക്‌സിന്‍ കമ്പനി ഉടമ

ന്യൂഡല്‍ഹി: റോള്‍സ് റോയിസ് ഫാന്റം കാര്‍ സ്വന്തമാക്കി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം പത്തുകോടി രൂപയാണ് ഈ കാറിന്റെ വില.

കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ. സൈറസ് പൂനവാലയുടെ മകനാണ് അദാര്‍ പൂനവാല.

ആഡംബര കാറുകളുടെ നീണ്ട നിര തന്നെയുണ്ട് അദാര്‍ പൂനവാലയുടെ ഗ്യാരേജില്‍. അദ്ദേഹത്തിന്റെ പക്കലുള്ള രണ്ടാമത്തെ ഫാന്റം 8 എസ്ഡബ്ല്യൂബി (ഷോര്‍ട്ട് വീല്‍ ബെയ്‌സ്) ആണിത്. ആദ്യ ഫാന്റം കാര്‍ 2019ല്‍ സ്വന്തമാക്കിയിരുന്നു. ശബ്ദമില്ലാതെ തന്നെ പ്രവര്‍ത്തിക്കുമെന്നതാണ് ഈ കാറിന്റെ പ്രത്യേകത.

web desk 1: