X

ഇരുചക്രവാഹനത്തിൽ കുട്ടികൾക്ക് ഹെൽമെറ്റും ബെൽറ്റും വേണം

ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്ന കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ.ഒമ്പത് മാസം മുതൽ നാല് വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പുതുതായി ഹെൽമറ്റ് നിർബന്ധമാക്കിയിരിക്കുന്നത്.

കുട്ടിയെയും വാഹനം ഓടിക്കുന്നയാളെയും ബന്ധപ്പെടുത്തി ബെൽറ്റ് ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു.

40 കിലോമീറ്ററിൽ അധികം വേഗത കുട്ടികൾ ഇരിക്കുമ്പോൾ പാടില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം ഇറക്കിയ കരട് മാർഗരേഖയിൽ വ്യക്തമാക്കുന്നു. രാജ്യത്തെ അപകടങ്ങൾ ഗണ്യമായി വർധിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.

web desk 3: