X

ആദര്‍ശ് കുംഭകോണം: അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണ കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് ബോംബെ ഹൈക്കോടതി.

പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കി കൊണ്ടാണ് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജഡ്ജിമാരായ രഞ്ജിത് മോര്‍, സാധന, ജാധവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ചവാന്റെ ഹര്‍ജി പരിഗണിച്ചത്.

പുതിയ തെളിവുകളുണ്ടെന്ന് സിബിഐ വാദിച്ചെങ്കിലും ഹാജരാക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് തള്ളുകയായിരുന്നു.

2008-2010 കാലയളവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ചവാന്‍ ആദര്‍ശ് ഹൗസിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ വിധവകള്‍ക്കുവേണ്ടി നിര്‍മിച്ച ആദര്‍ശ് പാര്‍പ്പിട സമുച്ചയത്തിലെ രണ്ടു ഫ്‌ളാറ്റുകള്‍ ബന്ധുക്കള്‍ക്കു ലഭിക്കാനായി കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമകേട് പങ്കാളിയായെന്നാണ് ചവാനെതിരായ ആരോപണം.

chandrika: