X

പുതുവൈപ്പ് സമരസമിതിക്കാര്‍ക്ക്തിരിച്ചടി; എല്‍.പി.ജി പ്ലാന്റിനെതിരായ ഹര്‍ജി ദേശീയ ഹരിത െ്രെടബ്യൂണല്‍ തള്ളി

പുതുവൈപ്പ് സമരസമതിക്കാരുടെ എല്‍.പി.ജി പ്ലാന്റിനെതിരായ ഹര്‍ജി ദേശീയ ഹരിത െ്രെടബ്യൂണല്‍ തള്ളി. പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റ് നിര്‍മാണം തുടരാന്‍ ഹരിത ട്രിബ്യൂണലിന് അനുമതി ലഭിച്ചു. പദ്ധതിക്കെതിരെ പ്രദേശവാസികളാണ് നല്‍കിയ ഹര്‍ജി നല്‍കിയത്.

പ്ലാന്റ് ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുണ്ടെന്നതായിരുന്നു പ്രദേശവാസികളുടെ ഹര്‍ജിയിലെ പ്രധാന വാദം. ഇതില്‍ അടിസ്ഥാനമില്ലെന്ന് കോടതി കണ്ടെത്തി. ഈ വാദം തെളിയിക്കുന്നതിന് രേഖകളോ തെളിവുകളോ ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വേലിയേറ്റം മേഖല രൂപപ്പെടുത്തിയ 96 ലെ തീരദേശ ഭൂപടം നിലനില്‍ക്കുമെന്നും ട്രിബ്യൂണല്‍ വിധിച്ചു. കരയിടിച്ചില്‍ തടയാന്‍ വിദഗ്ധരുടെ നിര്‍ദ്ദേശം നടപ്പിലാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ ഐ.ഒ.സി പ്ലാന്റിലെ ടാങ്ക് നിര്‍മ്മാണത്തിനു ടെര്‍മിനല്‍ നിര്‍മാണത്തിന് തടസ്സമില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.

എന്നാല്‍ പദ്ധതിക്കെതിരായ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് സമരമെന്നും, മരിക്കേണ്ടിവന്നാലും സമരം തുടരുമെന്നും സമരക്കാര്‍ വ്യക്തമാക്കി.

chandrika: