X

ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നാളെ

റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന കാലാവധി നാളെ അവസാനിക്കും. സെപ്റ്റംബര്‍ 30 ന് ശേഷം ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിലും കാര്‍ഡില്‍ നിന്നും പേര് നീക്കം ചെയ്യില്ല. റേഷന്‍ കടയില്‍ നിന്നും ഇ പോസ് മെഷീന്‍ വഴി ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാന്‍ കഴിയും.

കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്‌ളൈ ഓഫീസുകള്‍ എന്നിവടങ്ങളില്‍ നിന്നും ലിങ്ക് ചെയ്യാവുന്നതാണ്. 2016 ല്‍ ഭക്ഷ്യഭദ്രത നിയം ഉണ്ടാക്കിയപ്പോള്‍ മുതല്‍ റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിബന്ധ ഉണ്ടായിരുന്നു. ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞാലും കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ വീട്ടിലെത്തി ലിങ്ക് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്.

web desk 3: