X
    Categories: Newsworld

അഫ്ഗാനില്‍ ഈദ് പ്രാര്‍ഥനക്കിടെ റോക്കറ്റ് വീണു; നിസ്‌കാരം പൂര്‍ത്തിയാക്കി അഫ്ഗാന്‍ പ്രസിഡന്റ്

അഫ്ഗാനില്‍ ഈദ് പ്രാര്‍ഥന നടത്തുന്നതിനിടെ സമീപത്ത് റോക്കറ്റ് വീണു. അഫ്ഗാന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ പങ്കെടുത്ത ഈദ് പ്രാര്‍ഥനക്കിടെയാണ് സംഭവം. വലിയ ശബ്ദത്തോടെ റോക്കറ്റ് പതിച്ചിട്ടും പ്രാര്‍ഥന തുടരുകയായിരുന്നു അദ്ദേഹവും മറ്റുള്ളവരും. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും പട്ടാള ഉദ്യോഗസഥരും അടങ്ങുന്ന വിവിഐപികളുടെ വലിയ നിര പ്രാര്‍ഥന നടത്തുന്നതിന്റെ താട്ടരികിലാണ് റോക്കറ്റ് പതിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാര്‍ത്ഥന നടക്കുന്ന കാബൂളിലെ പാലസിന് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് മിര്‍വായിസ് സ്റ്റാനെക്‌സായി വ്യക്തമാക്കി.

web desk 1: