X

ആസാമില്‍ ആറ് മാസത്തേക്ക് കൂടി അഫ്‌സ്പ തുടരും

ആസാമില്‍ സായുധ സേനയക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 28 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.ആസാമില്‍ 1990 ലാണ് അഫ്‌സ്പ നിയമം നടപ്പിലാക്കിയത്. 2017 സെപ്തംബറില്‍ നിയമം റദ്ദാക്കി. പിന്നീട് ഇവിടെ സൈന്യത്തിന് പ്രത്യേക അധികാരം വേണോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു.

സായുധ സേനയ്ക്ക് എവിടെയും ഓപ്പറേഷന്‍ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും അടക്കം പ്രത്യേക അധികാരം നല്‍കുന്നതാണ് നിയമം. ഇതാണ് വീണ്ടും പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

web desk 3: