X

നാല് ദിവസം പിന്നിട്ടിട്ടും റോഡ് ക്യാമറ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാനാകാതെ മോട്ടോർ വാഹനവകുപ്പ്.

റോഡ് ക്യാമറ വെച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ പരിഹരിക്കാനാകാതെ മോട്ടോർ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങൾക്കിടയിലും കൊട്ടിഘോഷിച്ചാണ് ക്യാമറകൾ വെച്ചത്. പക്ഷെ സാങ്കേതികപ്രശ്നങ്ങൾ തുടരുന്നത് സർക്കാരിനും വാഹനവകുപ്പിനും തലവേദനയായിരിക്കുകയാണ്.പതിഞ്ഞ ചില ദൃശ്യങ്ങളിൾ വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്നങ്ങളുണ്ട്. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ നമ്പറുകൾ മാത്രമേ വ്യക്തമായി ക്യാമറയിൽ പതിയുന്നുള്ളൂ. ഒരു ദിവസം പരമാവധി ഇരുപത്തി അയ്യായിരം വരെ നോട്ടീസുകൾ പുതിയ സംവിധാനം വഴി അയക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം.

webdesk15: