X

എയര്‍ അറേബ്യക്ക് രണ്ടാം പാദത്തില്‍ അറ്റാദായം 459 ദശലക്ഷം; 38ലക്ഷം യാത്രക്കാര്‍

ഷാര്‍ജ: മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും പ്രമുഖ ലോ-കോസ്റ്റ് കാരിയര്‍ ഓപ്പറേറ്ററായ എയര്‍ അറേബ്യക്ക് റെക്കോര്‍ഡ് നേട്ടം. ഈ വര്‍ഷം ആദ്യപാതിയില്‍ 459 ദശലക്ഷം ദിര്‍ഹമിന്റെ അറ്റാദായമാണ് എയര്‍ അറേബ്യ നേടിയത്. മുന്‍വര്‍ഷത്തേക്കാള്‍ 187 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 160 ദശലക്ഷമായിരുന്നു ലാഭം.

ഇക്കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി 38 ലക്ഷം പേരാണ് എയര്‍അറേബ്യയില്‍ യാത്ര ചെയ്തതെന്ന് എയര്‍അറേബ്യ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ യാ്ത്രക്കാരുടെ എണ്ണത്തില്‍ 37 ശതമാനം വര്‍ധനവുണ്ടായി.

എയര്‍ അറേബ്യയുടെ മികച്ച പ്രകടനം ഞങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ബിസിനസ് മോഡലിന്റെ പ്രതിരോധശേഷിയുടെയും ഫലപ്രാപ്തിയുടെയും തെളിവാണെന്ന് എയര്‍ അറേബ്യ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അസാധാരണമായ മൂല്യം നല്‍കുന്നത് തുടരാനുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഈ കാലയളവില്‍ മൂന്ന് പുതിയ വിമാനങ്ങള്‍ കൂടി എയര്‍അറേബ്യ സ്വന്തമാക്കി. ഇതോടെ മൊത്തം 71 എയര്‍ബസ് എ320, എ321 വിമാനങ്ങള്‍ സ്വന്തമാക്കി. യുഎഇ, മൊറോക്കോ, ഈജിപ്ത്, അര്‍മേനിയ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ഏഴ് ഓപ്പറേറ്റിംഗ് ഹബ്ബുകളിലായി 18 പുതിയ റൂട്ടുകളും ആരംഭിച്ചു. ”ലോ-കോസ്റ്റ് എയര്‍ലൈന്‍ ഓഫ് ദ ഇയര്‍” പുരസ്‌കാരവും എയര്‍ അറേബ്യയ്ക്ക് ലഭിച്ചു.

webdesk14: