X

എയർ ബബ്ൾ കരാർ ജനുവരി ഒന്ന് മുതൽ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും വിമാനങ്ങളുണ്ടാകും – അംബാസഡർ

അഷ്‌റഫ് വേങ്ങാട്ട്

ഇന്ത്യയും സഊദിയും തമ്മിലുള്ള എയർ ബബ്ൾ  കരാറിന്റെ ഭാഗമായി കോഴിക്കോടും കൊച്ചിയും ഉൾപ്പടെ ഇന്ത്യയിലെ എട്ട്  വിമാനത്താവളങ്ങളിലേക്ക് സഊദിയിലെ വിമാനത്താവളങ്ങളിൽ നിന്ന്  സർവീസ് ഉണ്ടാകുമെന്നും കരാർ ജനുവരി 1 ശനിയാഴ്ച മുതൽ നിലവിൽ വരുമെന്നും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച സാധാരണ ഗതിയിലുള്ള സർവീസിന് ബദൽ സംവിധാനം എന്ന നിലയിലാണ് എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ നടത്തുക . 

കോഴിക്കോടും കൊച്ചിയും കൂടാതെ മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ ഹൈദരാബാദ്,ലക്‌നോ തുടങ്ങിയ ഇന്ത്യയിലെ എട്ട്  വിമാനത്താവളങ്ങളിലേക്കാണ്  കരാർ പ്രകാരമുള്ള സർവീസുകൾ . ഇന്ത്യയിൽനിന്ന് റിയാദ്, ജിദ്ദ,  ദമാം, മദീന  തുടങ്ങിയ വിമാനത്താവളങ്ങളിലേക്കായിരിക്കും  വിമാനങ്ങൾ പറക്കുക . എത്ര സർവീസുകളാണ് നടത്തുകയെന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് അന്തിമ തീരുമാനമെടുക്കയെന്നും അംബാസഡർ വ്യക്തമാക്കി. കരാർ പ്രകാരമുള്ള സർവീസ് നിലവിൽ വരുമാനത്തോട് കൂടി യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് ബുക്കിങ് നടത്താനും എയർ ലൈൻ , ട്രാവൽ ഓഫിസുകളുമായി  ബന്ധപ്പെടാനും അവസരമുണ്ടാകും. യാത്രക്കാർ സഊദി മന്ത്രാലയങ്ങൾ നിർദേശിച്ച പ്രകാരമുള്ള കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും അംബാസഡർ ഉണർത്തി .

web desk 3: