X

ജമാഅത്തെ ഇസ്ലാമി- ബി.ജെ.പിയുമായി കൂടിക്കാഴ്ച : പഠിച്ച് പറയാമെന്നു പി.കെ കുഞ്ഞാലിക്കുട്ടി

ജമാഅത്തെ ഇസ്ലാമി ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും പഠിച്ച് പറയാമെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ അനുരഞ്ജനത്തിന് മുന്‍കൈ എടുക്കുന്നുണ്ടെങ്കില്‍ അതിന്റെ സൂചന പോലും കാണിച്ചിട്ടില്ല. എല്ലാ മതേതരകക്ഷികളും കൂടി അവര്‍ക്കെതിരെ യോജിക്കേണ്ട സാഹചര്യമാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ട യു.സി.സിമാരെ അയോഗ്യരാക്കുന്നത് നാണം കെട്ട പരിപാടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജനുവരി 14ന് ഡല്‍ഹിയില്‍ ബി.ജെ.പിനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയെച്ചൊല്ലി വിവാദം മുറുകി. കോഴിക്കോട്ടെ മുജാഹിദ് സമ്മേളനവേദിയില്‍ ബി.ജെ.പിയുടെ പാര്‍ലമെന്ററി നേതാക്കളെ ക്ഷണിച്ച പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി രംഗത്തുവന്നിരുന്നു. ഇതാണ് വിവാദം കൊഴുപ്പിച്ചത്. ഏതായാലും ഇതേക്കുറിച്ച് സംഘടന പ്രതികരിച്ചിട്ടില്ല. മുമ്പ് 1993ല്‍ സമാനമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന വാര്‍ത്തയും ചിലര്‍ ഓര്‍മിപ്പിക്കുന്നു.

 

 

 

 

 

 

Chandrika Web: