X

ആലപ്പുഴ ഡി.സി.സി സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ ഡിസിസി സെക്രട്ടറിയും മുന്‍ ജില്ല പഞ്ചായത്ത് അംഗവുമായ ചിങ്ങോലി ആരതിയില്‍ ശ്രീദേവി രാജന്‍( 58) വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ കാഞ്ഞൂര്‍ ക്ഷേത്രത്തിനു സമീപം ശനിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുമ്പോള്‍ കാളീക്കാവിളസ്വദേശികള്‍ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

 

 

web desk 3: