X

കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് എസ്‌ഐ വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് എസ് ഐ വിചിത്രന്‍ (52) വാഹനാപകടത്തില്‍ മരിച്ചു. മണക്കടവ് സ്വദേശിയാണ്. വെള്ളിയാഴ്ച രാത്രി ചാലപ്പുറം മാങ്കാവ് റോഡില്‍ മൂരിയാടായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു.

റോഡ് അരികില്‍ കിടന്ന ഇദ്ദേഹത്തെ രണ്ട് യുവാക്കളാണ് പി.വി.എസ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആസ്റ്റര്‍ മിംസിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.

web desk 3: