X

ആലപ്പുഴയിൽ ടിപ്പറിടിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ മരിച്ചു

ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ടിപ്പർ കാറിൽ ഇടിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ മരിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവയോൺമെൻറ് എൻജിനീയർ ബി ബിജുവാണ് (48 )മരിച്ചത് .ഇന്ന് പുലർച്ചെ ഒന്നരയോടെ മാരാരിക്കുളം കളിത്തട്ടിന് സമീപമായിരുന്നു അപകടം. ദേശീയപാത നിർമ്മാണ ജോലിയുടെ ഭാഗമായി ഓടുന്ന ടിപ്പറാണ് കാറിൽ ഇടിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണമായും തകർന്നു.ഫയർഫോഴ്സും പോലീസും ചേർന്നാണ് അപകടസ്ഥലത്ത് തന്നെ മരിച്ച ബിജുവിന്റെ മൃതദേഹം പുറത്തെടുത്തത് .

webdesk15: